Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Junior Lawyer

ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​സ്; പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ബെ​യ്‌​ലി​ൻ ദാ​സി​നെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​യ്യേ​റ്റം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ത​ട​ഞ്ഞു വ​യ്ക്ക​ൽ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മേ​യ് 13 നാ​ണ് സം​ഭ​വം. ത​ർ​ക്ക​ത്തി​നി​ടെ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യാ​യ ശ്യാ​മി​ലി​യെ ബെ​യ്‌​ലി​ൻ ദാ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​കൊ​ണ്ട് നി​ല​ത്ത് വീ​ണി​ട്ടും എ​ഴു​നേ​ൽ​പ്പി​ച്ച് വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ബെ​യ്‌​ലി​ൻ ദാ​സി​നെ മൂ​ന്നാം​ദി​വ​സ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up